നടി രാധാമണി അന്തരിച്ചു 

ചെന്നൈ-പ്രശസ്ത സിനിമാ അഭിനേത്രി രാധാമണി  ചെന്നൈയില്‍ അന്തരിച്ചു. ഏറെ നാളായി രോഗ ബാധിതയായിരുന്നു. മലയാളത്തിലും തമിഴിനും പുറമെ ബോളിവുഡില്‍ വരെ തിളങ്ങിയിട്ടുണ്ട് ടി.പി. രാധാമണി ചികിത്സയ്ക്ക്  പണമില്ലാതെ വലഞ്ഞിരുന്നു, സത്യന്‍, പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് ടി പി രാധാമണി. ബോളിവുഡില്‍ ഷാരൂഖ് ഖാനോടൊപ്പം ചെന്നൈ എക്‌സ്പ്രസിലും തമിഴില്‍ കമല്‍ഹാസന്‍, പ്രഭു, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പവും രാധാമണി അഭിനയിച്ചു. 
എഴുപതുകളിലെ സൂപ്പര്‍ ഹിറ്റ് ചിത്രം സിന്ദരച്ചെപ്പിലെ തമ്പ്രാന്‍ തൊടുത്തത് മലരമ്പ് ..... പാടി അഭിനയിച്ചത് രാധാമണിയാണ്.. തിലകന്‍ ആദ്യമായി അഭിനയിച്ച പെരിയാറില്‍ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു. അടുക്കള എന്ന സിനിമ നിര്‍മ്മിച്ച് സാമ്പത്തിക ബുദ്ധിമുട്ടിലുമായി ഈ താരം.
ഒന്നരവര്‍ഷം മുന്‍പ് ശ്വാസകോശത്തെ അര്‍ബുദം ബാധിക്കുകയായിരുന്നു. രോഗം തലച്ചോറിലേക്ക് കൂടി പടര്‍ന്നതോടെയാണ് തീര്‍ത്തും അവശയായത്. ഭര്‍ത്താവ് കനയലാലിന്റെ ബിസിനസ് തകര്‍ന്നതാണ് വന്‍ തിരിച്ചടിയായത്. ഇതിനിടെ മകന്‍ അഭിനയ് കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലുമായി. മകന്റെ ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപയാണ് ചിലവായത്. ഇപ്പോള്‍ മകന്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു കിട്ടുന്ന ചെറിയ വരുമാന മാത്രമാണ് ഏക ആശ്രയം.
താരസംഘടനയായ അമ്മ കുറച്ചു നാള്‍ സഹായിച്ചു. കഴിഞ്ഞ വാരം സാംസ്‌കാരിക ക്ഷേമനിധി ചികിത്സാച്ചിലവിനായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

Latest News