ശുചി മുറിയില്‍ പ്രസവിച്ച് കഴുത്തു ഞെരിച്ച്  കുഞ്ഞിനെ കൊന്ന വിദ്യാര്‍ഥിനി അറസ്റ്റില്‍ 

തൊടുപുഴ- നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ഇടുക്കി മുരിക്കാശേരി വാത്തിക്കുടിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയായ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പോലീസ് പിടിയിലായത്. പ്രസവശേഷം കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി മുലപ്പാല്‍ കൊടുത്ത ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ശുചി മുറിയില്‍ വെച്ചായിരുന്നു കുഞ്ഞിന് ജ•ം നല്‍കിയത്. 
പഠന മുറിയില്‍ തുണി വിരിച്ച് കിടത്തിയ ശേഷം കത്രിക ഉപയോഗിച്ച് കുട്ടിയെ വേര്‍പെടുത്തി. ഡ്രസ് മാറിയ ശേഷം തുടച്ചു വൃത്തിയാക്കി മുലപ്പാല്‍ കൊടുത്തു. ഇതിന് ശേഷം നനഞ്ഞ തുണി കഴുത്തില്‍ മുറുക്കി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. കവറിലാക്കി ബാഗില്‍ സൂക്ഷിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും പോലീസ് അന്വേഷണത്തിന്റേയും പശ്ചാത്തലത്തിലാണ് പോലീസ് വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തത്.


 

Latest News