കൊല്ലം- നാലാം ക്ലാസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച 52 കാരനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഡ്മിനിസ്ട്രേറ്ററായ വിജിനെയാ (52) ണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിയെ ആക്രമിച്ചു. അവിടെ നിന്നും പോലീസ്
പ്രതിയെ രക്ഷപ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചപ്പോഴും പ്രതിക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായി. ഇതിനെ തുടർന്ന് അക്രമമുണ്ടാക്കിയ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കസ്റ്റഡിയിലുള്ള പ്രതിയെ അക്രമിച്ചതിനും പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനുമെതിരെ കേസെടുക്കുമെന്ന് സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി വിജിക്കെതിരെ പോക്സൊ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






