അവധി കഴിഞ്ഞെത്തിയ തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി

അബ്ദുൽജബ്ബാർ

റിയാദ്- നാട്ടിൽനിന്ന് അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പെത്തിയ തിരുവനന്തപുരം സ്വദേശി നിര്യാതനായി. ന്യൂസനയ്യ ദീം അലൂമിനിയം കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം പള്ളിപ്പുറം തോപ്പിൽ വീട് അബ്ദുൽ ജബ്ബാർ (56) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിൽ നിന്ന്  തിരിച്ചെത്തിയത്. ഭാര്യ നൂറുന്നീസ. മക്കൾ:  ഷബിന, ജാസിയ. 
മയ്യിത്ത് ഇവിടെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി ഉദ്യോഗസ്ഥനായ എഞ്ചിനീയർ നന്ദുവിനോടൊപ്പം കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

Latest News