ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ഷബാബ്, നിസാം

ഷാര്‍ജ-  ഷാര്‍ജയില്‍ മരുഭൂ സവാരിക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ദാരുണമായി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷബാബ് (36), തേഞ്ഞിപ്പലം സ്വദേശി നിസാം (38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മദാമിന് സമീപം മരുഭൂമിയിലൂടെ വാഹനമോടിക്കവെയാണ് അപകടം സംഭവിച്ചത്. റിയാദില്‍ ടി.സി.എസ് കമ്പനിയില്‍ ജീവനക്കാരനായ നിസാം സന്ദര്‍ശക വിസയിലാണ് ഷാര്‍ജയില്‍ എത്തിയത്. ഭാര്യ: റുഷ്ദ പി.വി. മൂന്ന് കുട്ടികളുണ്ട്.
പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച കിഴിശ്ശേരി വീരാന്‍കുട്ടിയുടെയും നാലകത്ത് ഫാത്തിമയുടെയും മകനാണ് ഷബാബ്. ഫാത്തിമ നംറീനയാണ് ഭാര്യ. അപകടത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

Latest News