Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍നിന്ന് ഒരു വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി

ഫാത്തിമ മുബാറക്

ജിദ്ദ - ജിദ്ദയിൽനിന്ന് ഒരു വർഷം മുമ്പ് കാണാതായ യുവതിയെ സുരക്ഷാ വകുപ്പുകൾ കണ്ടെത്തി. മക്ക പ്രവിശ്യക്ക് പുറത്താണ് യുവതി ഒളിച്ചുകഴിഞ്ഞിരുന്നത്.  ഈ പ്രവിശ്യയിലെ സുരക്ഷാ വകുപ്പുകളുമായി ജിദ്ദ പോലീസ് ഏകോപനം നടത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 


യുവതിയെ കണ്ടെത്തിയ കാര്യം പോലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി യുവതിയെ ബന്ധുക്കൾക്ക് കൈകമാറുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 


മറ്റൊരു സംഭവത്തിൽ, ജിദ്ദയിൽ നിന്ന് മൂന്നു ദിവസം മുമ്പ് കാണാതായ വേറൊരു യുവതിക്കു വേണ്ടി സുരക്ഷാ വകുപ്പുകളും ബന്ധുക്കളും അന്വേഷണം തുടരുകയാണ്. മാനസിക വൈകല്യമുള്ള, അർബുദ രോഗിയായ ഫാത്തിമ മുബാറക്കി(29)നെയാണ് അൽസാമിർ ഡിസ്ട്രിക്ടിൽ നിന്ന് കാണാതായത്. മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ യുവതി അപ്രത്യക്ഷമാവുകയായിരുന്നു. 


ഇതേ കുറിച്ച് കുടുംബം പോലീസിൽ അറിയിച്ചിട്ടുണ്ട്. യുവതിയെ കുറിച്ച് വല്ല വിവരവും അറിയുന്നവർ അക്കാര്യം സുരക്ഷാ വകുപ്പുകളെയോ 0561312418 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
 

Latest News