'ഇതാ എന്റെ നല്ല പാതി' പോസ്റ്റുമായി അമിതാഭ് ബച്ചന്‍ 

മുംബൈ-പ്രേക്ഷക മനസില്‍ ഇടം കണ്ടെത്തിയ നടിയാണ് ബിഗ് ബിയുടെ പത്‌നി ജയാ ബച്ചന്‍. അറുപതുകളിലും എഴുപതുകളിലും നായികയായി ബോളിവുഡില്‍ തിളങ്ങിയ ജയഭാദുരിയാണ് പിന്നീട് അമിതാ ബച്ചന്റെ ജീവിത സഖിയായത്. ഇപ്പോഴിതാ ജയാ ബച്ചന്റെ യൗവനകാലത്തെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബച്ചന്‍. 'ഇതാ എന്റെ നല്ല പാതി' തീര്‍ച്ചയായും ഇവിടെ മറുപാതി അപ്രസക്തമാണ്. അതുകൊണ്ടുതന്നെ കാണാനുമാകില്ല എന്ന അടിക്കുറിപ്പോടെയാണ് ബച്ചന്റെ ട്വീറ്റ്. അമിതാഭ് ബച്ചനും ജയാ ബച്ചനും വിവാഹിതരായത് 1973 ജൂണിലായിരുന്നു. ഒട്ടേറെ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Latest News