Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മകന് സമ്മാനം ലഭിച്ച കാർ ചാരിറ്റി പ്രവർത്തക നർഗീസ് ബീഗത്തിന് സമർപ്പിച്ച് വ്യവസായി

കോഴിക്കോട്- മകന് സമ്മാനമായി ലഭിച്ച വാഹനം പ്രമുഖ ചാരിറ്റി പ്രവർത്തക നർഗീസ് ബീഗത്തിന് സമർപ്പിച്ച് വ്യാപാരി. കൊച്ചി ലുലു മാളിൽ നടത്തിയ നറുക്കെടുപ്പിൽ ലഭിച്ച മഹീന്ദ്ര എക്സു.യു.വി 300 ആണ് നർഗീസ് ബീഗത്തിന് സമ്മാനിച്ചത്. കാക്കനാട്ടെ ന്യൂ വേവ് ബോട്ടിക് ഉടമ അബ്ദുൽ ഷുക്കൂറാണ് കാർ സമ്മാനിച്ചത്. ഷുക്കൂറിന്റെ മകൻ അബ്ദുൽ ഫഹദിന് ലഭിച്ച സമ്മാനമാണ് നർഗീസ് ബീഗത്തിന് കൈമാറുന്നത്. 

അബ്ദുൽ ഷുക്കൂറിന്റെ വാക്കുകൾ:
ഏറ്റവും സ്‌നേഹ നിധിയായ എന്റെ മകൻ അബ്ദുൾ ഫഹദിന്, ലുലു മാളിൽ നിന്നും ഓണഘോഷത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ബമ്പർ സമ്മാനമായി ലഭിച്ച മഹിന്ദ്ര xuv 300 കാർ, കേരളത്തിലെ സാമൂഹിക മേഖലയിൽ ഒരു പ്രശസ്തിയും ആഗ്രഹിക്കാത്ത, മലയാളിയുടെ മദർ തെരേസ്സ എന്ന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ് വേളയിൽ അവാർഡ് ജൂറി വിശേഷിപ്പിച്ച ഒരു മാലാഖയായി പാവങ്ങളുടെ ഇടയിൽ ഓടിയെത്തുന്ന ശ്രീമതി നർഗീസ് ബീഗത്തിന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...

കഴിഞ്ഞ 16 വർഷക്കാലമായി നിങ്ങൾ നടത്തി വരുന്ന സഹജീവി സ്‌നേഹത്തിന് എന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ എന്റെ മകന് കിട്ടിയ ഈ സമ്മാനം പടച്ചവനായി എന്റെ അരികിൽ എത്തിച്ചതാവും.

ജൂപീറ്ററിൽ മഴയും വെയിലും വകവക്കാതെ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി രാവും പകലും ഒരു പോലെയോടുന്ന മാലാഖ ഈ എളിയ സമ്മാനം കൈപറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. അബ്ദുൽ ഷുക്കൂർ പറഞ്ഞു.
 

Latest News