മദീന ബസപകടം: മരിച്ചത് 35 പേര്‍; നാല് പേര്‍ ആശുപത്രിയില്‍

മദീന- മദീനക്ക് സമീപം ഹിജ്റ റോഡിലെ കിലോ 170-ല്‍ ഉംറ തീര്‍ഥാടകരുടെ ബസ് കത്തി മരിച്ചത് 35 പേരാണെന്ന് സ്ഥിരീകരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ രാജ്യക്കാരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ഇന്ത്യക്കാരുണ്ടെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മലയാളികളെ കുറിച്ചും സൂചനയില്ല. പരിക്കേറ്റവരില്‍ ഒരു ഹൈദരബാദ് സ്വദേശിനിയുണ്ട്.മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.

അല്‍ ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലു പേരില്‍ അപകടനില തരണം ചെയ്യാത്ത മൂന്ന് പേരെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കാന്‍ മദീന ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ച ബസ് കത്തിയമരുകയായിരുന്നു. ബംഗ്ലദേശ് പൗരന്‍മാര്‍ നടത്തുന്ന സിയാറ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ഉംറ ബസില്‍ കൂടുതലും ബംഗ്ലാദേശ്, ഇന്തോനേഷ്യന്‍ പൗരന്മാരാണ് ഉണ്ടായിരുന്നത്. നാല് ദിവസത്തെ മക്ക, മദീന സന്ദര്‍ശനത്തിനാണ് സംഘം പുറപ്പെട്ടിരുന്നത്.

 

Latest News