Sorry, you need to enable JavaScript to visit this website.

ചികിത്സ പൂർത്തിയാക്കി കുവൈത്ത് അമീർ തിരിച്ചെത്തി

അമേരിക്കയിൽ ചികിത്സ പൂർത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ  കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ  അൽസ്വബാഹിനെ മുതിർന്ന നേതാക്കൾ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

കുവൈത്ത് സിറ്റി- അമേരിക്കയിൽ പരിശോധനകളും ചികിത്സയും പൂർത്തിയാക്കി കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് സ്വദേശത്ത് തിരിച്ചെത്തി. കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ്, കുവൈത്ത് പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം, നാഷണൽ ഗാർഡ് പ്രസിഡന്റ് ശൈഖ് സാലിം അൽഅലി അൽസ്വബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അൽഹമദ് അൽസ്വബാഹ് എന്നിവർ ചേർന്ന് എയർപോർട്ടിൽ കുവൈത്ത് അമീറിനെ സ്വീകരിച്ചു.

 

 

Latest News