അബുദാബിയില്‍ പുടിന് രാജകീയ സ്വീകരണം

അബുദാബി- ഉഭയകക്ഷി ബന്ധങ്ങളില്‍ പുതിയ ചരിത്രമെഴുതി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ യു.എ.ഇയിലെത്തി. സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എ.ഇയിലെത്തിയ പുടിനെ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വീകരിച്ചു.
തിരക്കേറിയ പരിപാടികളാണ് പുടിന് യു.എ.ഇയില്‍. അല്‍വതന്‍ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പുടിനെ വരവേറ്റത്.

http://www.malayalamnewsdaily.com/sites/default/files/filefield_paths/putin-astro.jpg

റഷ്യയുടെ സഹായത്തോടെ രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍ പോയ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിയും പകരക്കാരനായ സുല്‍ത്താന്‍ അല്‍ നെയാദിയും പുടിനെ സന്ദര്‍ശിച്ചു. അല്‍ വതന്‍ കൊട്ടാരത്തിലെ സ്വീകരണ പരിപാടിയിലായിരുന്നു കൂടിക്കാഴ്ച.

http://www.malayalamnewsdaily.com/sites/default/files/filefield_paths/putin_gift.jpg

സവിശേഷമായ ഒരു സമ്മാനമാണ് പുടിന്‍ അബുദാബി കിരീടാവകാശിക്കായി കരുതിയിരുന്നത്. ഒരു ഫാള്‍ക്കന്‍. കൂടിക്കാഴ്ചക്കിടെ പുടിന്‍ ഇത് മുഹമ്മദ് ബിന്‍ നഹ്‌യാന് സമ്മാനിച്ചു.

http://www.malayalamnewsdaily.com/sites/default/files/2019/10/15/farewell.jpg

ഒരു പകലിലെ തിരക്കേറിയ പരിപാടിക്ക് ശേഷം ചൊവ്വാഴ്ച രാത്രി തന്നെ പുടിന്‍ മോസ്‌കോയിലേക്ക് മടങ്ങി.

 

 

Latest News