പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തി റോഡരികില്‍ തള്ളി; മൂന്നുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍- പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തി റോഡരികില്‍ തള്ളിയ കേസില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന. മനോഹരന്റെ കാര്‍ അങ്ങാടിപ്പുറത്തുനിന്ന് കണ്ടെത്തി. കൈപ്പമംഗലം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കാനാണ് ഇവര്‍ മനോഹരനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിനോടു പറഞ്ഞതെന്നറിയുന്നു. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.  കൊലയാളികള്‍ കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നുവത്രെ. വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 

Latest News