ഭോപാല്‍-ഹിറ്റ് സിനിമകളുടെ സംവിധായകന്‍ പ്രിയദര്‍ശന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കിഷോര്‍ കുമാര്‍ അവാര്‍ഡ്. മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി വിജയലക്ഷ്മി സധോയുടെ അധ്യക്ഷതയില്‍ കിഷോര്‍ കുമാറിന്റെ ജ•സ്ഥലമായ ഖണ്ഡ്വയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് പ്രിയദര്‍ശന് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.ഇന്ത്യയിലെ പ്രമുഖഗായകനും സംഗീത സംവിധായകനുമായിരുന്ന കിഷോര്‍ കുമാറിന്റെ പേരിലുള്ളതാണ് അവാര്‍ഡ്.ഒരിക്കല്‍ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ജ•നാട്ടില്‍ നിന്ന് തന്നെ എനിക്ക് ഈ അംഗീകാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ട്. പ്രിയദര്‍ശന്‍ പറഞ്ഞു.






