ബുള്‍ഡോസര്‍ കയറി നിര്‍മാണ തൊഴിലാളി മരിച്ചു

(representative image)

ഷാര്‍ജ- കെട്ടിട നിര്‍മാണ സ്ഥലത്ത് ബുള്‍ഡോസര്‍ കയറി പാക്കിസ്ഥാനി തൊഴിലാളിക്ക് ദാരുണ മരണം. ഷാര്‍ജയിലെ മലീഹ പ്രദേശത്താണ് സംഭവം. ജോലിയുടെ ഇടവേളയില്‍ ഉറങ്ങുന്നതിനിടെ ബുള്‍ഡോസര്‍ കയറിയിറങ്ങുകയായിരുന്നു.
30 കാരനായ തൊഴിലാളി ബുള്‍ഡോസറിന് അടിയിലാണ് കിടന്നതെന്നും ഇത് അറിയാതെ ബുള്‍ഡോസര്‍ ഡ്രൈവര്‍ മുന്നോട്ടെടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ശരീരമാസകലം ഒടിവുകളും ചതവുകളും പറ്റിയ ഇദ്ദേഹത്തിന്റെ തലച്ചോറില്‍നിന്ന് വലിയ രക്തസ്രാവവുമുണ്ടായി. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു.

 

Latest News