അബുദാബി ടോള്‍ നടപ്പാക്കുന്നത് നീട്ടി

അബുദാബി- പതിനഞ്ചു മുതല്‍ അബുദാബി റോഡുകളില്‍ തുടങ്ങാനിരുന്ന ടോള്‍ സംവിധാനം 2020 ജനുവരി ഒന്നിലേക്ക് നീട്ടി. അതുവരെ നാലു ടോള്‍  ഗേറ്റുകളിലൂടെയുള്ള യാത്രകള്‍ക്ക് പണം ഈടാക്കില്ല. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയം പിടിക്കുമെന്നതിനാലാണ് തീയതി നീട്ടിയത്.
രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റോഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയും ടോള്‍ ഗേറ്റ് കടന്നാല്‍ നാലു ദിര്‍ഹമും മറ്റു സമയങ്ങളിലും വാരാന്ത്യ പൊതു അവധി ദിവസങ്ങളിലും രണ്ടു ദിര്‍ഹമുമാണ് ടോള്‍ നിരക്ക് ഈടാക്കുക. ഒരു ദിവസം എത്ര തവണ ടോള്‍ ഗേറ്റ് കടന്നാലും ഈടാക്കുന്ന പരമാവധി തുക 16 ദിര്‍ഹമാണ്. ടോള്‍ നല്‍കാതെ ഗേറ്റ് കടന്നാല്‍ മൊബൈലില്‍ സന്ദേശം ലഭിക്കും. തുടര്‍ന്ന് നിശ്ചിത പിഴ അടക്കണം.

 

Latest News