Sorry, you need to enable JavaScript to visit this website.

മറിയം ത്രേസ്യയടക്കം അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു

വത്തിക്കാനിലെ സെന്റ് പീറ്റേഴസ് സ്‌ക്വയറില്‍ മറിയം ത്രേസ്യയടക്കം അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മറിയം ത്രേസ്യയുടെ ചിത്രങ്ങളേന്തി പങ്കെടുക്കുന്ന ഇന്ത്യക്കാര്‍.

റോം- തൃശൂര്‍ കുഴിക്കാട്ടുശ്ശേരി സ്വദേശിനിയും മഹോളി ഫാമിലി സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ മറിയം ത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍), മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരാണ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍.  സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന വിശുദ്ധബലിയിലായിരുന്നു പ്രഖ്യാപനം.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനില്‍ നടന്ന ചടങ്ങുകള്‍ക്ക് സാക്ഷിയായി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്ത്യയില്‍നിന്നുള്ള സംഘത്തെ നയിച്ചത്.  
സഭാ മേലധ്യക്ഷരും വൈദികരും സന്ന്യസ്തരും മറിയം ത്രേസ്യയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരുമടങ്ങുന്ന വലിയ സംഘമാണ് വത്തിക്കാനില്‍ എത്തിയത്. ശനിയാഴ്ച വൈകിട്ടു നടന്ന ജാഗരാനുഷ്ഠാന പ്രാര്‍ഥനയില്‍ ഇവര്‍ പങ്കെടുത്തു.
ഇന്ത്യയില്‍നിന്ന് വി. അല്‍ഫോന്‍സാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസച്ചന്‍, ഏവുപ്രാസ്യാമ്മ, മദര്‍ തെരേസ എന്നിവരാണ് നേരത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍.

 

Latest News