ഷഹറാൻപുർ- ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. 47-കാരനായ ധാരാസിംഗാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. പ്രാദേശിക പഞ്ചസാര ഫാക്ടറിയിലെ ജീവനക്കാരൻ കൂടിയായ ധാരാ സിംഗ് ദിയൂബന്ദിലെ തന്റെ വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്. യാത്രക്കിടെ രണ്ടു പേരെത്തി തടഞ്ഞുനിർത്തി വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ധാര സിംഗ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ എട്ടിന് ബി.ജെ.പി നേതാവ് ചൗധരി യശ്പാൽ സിംഗും ദയൂബന്ദിൽ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. പത്തിന് ബി.ജെ.പി നേതാവും കബീർ തിവാരി യു.പിയിലെ ബസ്തിയിൽ കൊല്ലപ്പെട്ടിരുന്നു.