Sorry, you need to enable JavaScript to visit this website.

സുഡാനിക്ക് ശേഷം പുതിയ ചിത്രവുമായി സക്കരിയ; ഹലാല്‍ ലവ് സ്റ്റോറി

കോഴിക്കോട്- ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ സുഡാനി ഫ്രം നൈജീരിയക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ സക്കരിയ. പുതിയ ചിത്രമായ ഹലാല്‍ ലവ് സ്റ്റോറിയില്‍ ജോജു ജോര്‍ജും ഇന്ദ്രജിത്തും ഗ്രെസ് ആന്റണിയും ഷറഫുദ്ദീനുമാണ് പ്രധാന കഥാപാത്രങ്ങള്‍.
സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഒ പി എം എന്ന ബാനറിന് പിന്നാലെ പപ്പായ ഫിലിംസ് എന്ന പുതിയ ബാനറില്‍ ആണ് ആഷിഖ് അബു ജെസ്ന ഹാഷിം, ഹര്‍ഷാദ് അലി എന്നിവരുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്.
അജയ് മേനോന്‍ ക്യാമറയും ബിജിബാലും ഷഹബാസ് അമനും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. മാര്‍ച്ച് 2020 റിലീസ് ആണ് ഹലാല്‍ ലവ് സ്റ്റോറി.

https://www.malayalamnewsdaily.com/sites/default/files/2019/10/13/halallovestory.jpg

 

Latest News