Sorry, you need to enable JavaScript to visit this website.

വിദേശിയുടെ ട്വിറ്റര്‍ പരാതി മന്ത്രാലയത്തിലെത്തിച്ച് ദുബായ് പോലീസ്

ദുബായ്- വഞ്ചനയിലൂടെ തന്റെ പാസ്‌പോര്‍ട്ട് ബാങ്ക് വായ്പക്ക് ജാമ്യം വെച്ച ഈജിപ്തുകാരനെതിരെ പ്രവാസി ട്വിറ്ററിലൂടെ നല്‍കിയ പരാതി ദുബായ് പോലീസ് ഏറ്റെടുത്തു. ഒരു വര്‍ഷമായി വിസ കാലാവധി കഴിഞ്ഞ് അനധികൃത താമസം തുടരുന്ന ജാഹിര്‍ സര്‍ദാരാണ് തന്റെ വിഷമാവസ്ഥ വിശദീകരിച്ച് ദുബായ് പോലീസിന് ട്വിറ്റര്‍ സന്ദേശമയച്ചത്. ട്വിറ്റര്‍ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ദുബായിലേക്ക് ഒരു ഈജിപ്തുകാരനാണ് തനിക്ക് വിസ നല്‍കി കൊണ്ടുവന്നതെന്നും വന്ന ശേഷം ബാങ്ക് വായ്പക്കായി തന്റെ പാസ്‌പോര്‍ട്ട് ബാങ്കിന് ഈട് നല്‍കിയെന്നും സര്‍ദാര്‍ പറഞ്ഞു. തനിക്ക് വേണ്ടിയാണ് വായ്പയെടുക്കുന്നതെന്ന് പറഞ്ഞാണ് ഇയാള്‍ പാസ്‌പോര്‍ട്ട് വാങ്ങിയതെങ്കിലും പണവുമായി മുങ്ങുകയായിരുന്നു. ഇതോടെ താന്‍ ഇവിടെ കുടുങ്ങി. ഒരു വര്‍ഷമായി വിസ കാലാവധിയും തീര്‍ന്നു.
പരാതി പരിഗണിച്ച പോലീസ് ഇത് മാനവശേഷി  മന്ത്രാലയത്തിന് കൈമാറി. വിശദമായ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മന്ത്രാലയം. വിഷയം തങ്ങളുടെ മുന്നിലെത്തിച്ച ദുബായ് പോലീസിന് മന്ത്രാലയം നന്ദി അറിയിച്ചു.

 

Latest News