Wednesday , February   19, 2020
Wednesday , February   19, 2020

പുടിന്‍ 15 ന് യു.എ.ഇയില്‍

ദുബായ്- റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ യു.എ.ഇ സന്ദര്‍ശിക്കുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി 15 നാണ് പുടിന്‍ എത്തുക. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ഉഭയകക്ഷി വിഷയങ്ങളില്‍ അദ്ദേഹം ചര്‍ച്ച നടത്തും.
ആണവ മേഖലയില്‍ ഉള്‍പ്പെടെ 15 സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ബഹിരാകാശ രംഗത്തടക്കം യു.എ.ഇ- റഷ്യ സഹകരണം മുന്‍ കാലത്തെ അപേക്ഷിച്ച് ശക്തമാണ്. യു.എ.ഇയുടെ ആദ്യബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി റഷ്യയുടെ സോയുസ് പേടകത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

 

Latest News