ശ്രുതി ഹാസന്‍ മദ്യാപനം നിര്‍ത്തി

ചെന്നൈ-കമല്‍ഹാസന്റെ മകളും തെന്നിന്ത്യന്‍ താരവുമായ ശ്രുതി ഹാസന്റെ തുറന്നു പറച്ചിലുകളാണ് ഇപ്പോള്‍ തമിഴ് സിനിമലോകത്തെ ചര്‍ച്ചയാകുന്നത്. ആരാധകര്‍ ആഘോഷമാക്കിയ തന്റെ പ്രണയത്തിന്റെ പരാജയത്തെ കുറിച്ച് കഴിഞ്ഞ ദിവസം ശ്രുതി തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ മദ്യപാന ശീലത്തെ കുറിച്ചാണ് ശ്രുതി പറയുന്നത്. താന്‍ മദ്യപാന ശീലം ഒഴിവാക്കിയെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞത്.
വിസ്‌കി കഴിക്കാനിഷ്ടപ്പെടുന്നയാളാണ് ഞാന്‍. ഇടയ്ക്കിടയ്ക്ക് കഴിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഈ ശീലം നിര്‍ത്താനായി തീരുമാനിക്കുകയായിരുന്നു. അതോടെ ഞാന്‍ മാറുകയായിരുന്നു. ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതേക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. 
നവല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് കടന്നുപോയിരുന്നത്  ശ്രുതി പറയുന്നു. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിയെത്തിയതോടെയാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ശ്രുതി പറഞ്ഞു.

Latest News