Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽകോബാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ പട്ടാമ്പി സ്വദേശി മരിച്ചു

ദമാം- അൽ കോബാറിൽ റോഡ്മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പട്ടാമ്പി മരുതൂർ സ്വദേശി പന്നിയൻകുന്നത്ത് മോനുട്ടിയുടെ മകൻ  മുഹമ്മദ് ഷെരീഫ്(48) മരിച്ചു. ഇന്ന് രാവിലെ ആറു മണിക്കാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അൽ കോബാർ ജലവി പാർക്കിനടുത്തു വെച്ച് ഇദ്ദേഹം റോഡ് മുറിച്ചു കടക്കുന്നതിനിടെ സുഡാനി പൗരൻ ഓടിച്ചിരുന്ന വാഹനം ഇടിച്ചായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റിയ ഷെരീഫിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ത സമ്മർദ്ദം സാധാരണ സ്ഥിതിയാവാത്തതിനാൽ വിദഗ്ധ ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ കഠിന ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. ഭാര്യ: റസിയ, മക്കൾ: ഫാത്തിമ ഹന്ന , ഫാത്തിമ ഫിദ, സഹോദരങ്ങൾ: നാസർ, അലി. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതായി ഷെരീഫിന്റെ ചികിത്സക്കും പരിചരണത്തിനും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരും പാലക്കാട് ജില്ലാ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം പ്രവർത്തകരും അറിയിച്ചു.


 

Latest News