Sorry, you need to enable JavaScript to visit this website.

ജിയോ കഴുത്തിനു പിടിക്കുന്നു; വോയിസ് കോളുകള്‍ക്ക് ചാര്‍ജ്

മുംബൈ- മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്നാണ് മുകേഷ് അംബാനി അറിയിച്ചിരിക്കുന്നത്.
അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്റര്‍നെറ്റ് ഡാറ്റ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല.
ജിയോ ടു ജിയോ, ലാന്‍ഡ്‌ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കാളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല. 2020 ജനുവരി വരെ കാളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു.
ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം. തുടക്കം മുതല്‍ ജിയോ സൗജന്യമായിട്ടാണ് വോയിസ് കോളുകള്‍ അനുവദിച്ചത്.
സൗജന്യ കോളുകള്‍ കാരണം എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ക്ക് 13500 കോടി രൂപയാണ് ജിയോ നല്‍കിയത്.
ഈ നഷ്ടം നികത്താനാണ് ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍  തീരുമാനിച്ചത്. നിലവില്‍ ഇന്റര്‍നെറ്റ് ഡാറ്റക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്.

 

Latest News