Monday , October   14, 2019
Monday , October   14, 2019

ജനാധിപത്യത്തെ അപകടപ്പെടുത്താനാവില്ല- സേതു

ഷാര്‍ജ- സ്വാതന്ത്ര്യം മിഥ്യയായി മാറുമ്പോള്‍ മനുഷ്യജീവിതം ദുസ്സഹമാകുമെന്ന് സാഹിത്യകാരന്‍ സേതു. ഇന്ത്യയില്‍ ജനാധിപത്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, അക്കാഫ് വൊളന്റിയര്‍ ഗ്രൂപ്പ് എന്നിവ സംഘടിപ്പിച്ച  മലയാള സാഹിത്യ–സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഞാന്‍ എന്റെ മാതൃരാജ്യത്തെ ഏറ്റവുമധികം സ്‌നേഹിക്കുന്നു. കാരണം, നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ട് നേടിയ ജനാധിപത്യ രാജ്യമാണത്. ആരൊക്കെ ഏതുവഴിയില്‍ തകര്‍ക്കാന്‍ ശ്രമിച്ചാലും അത് ജനാധിപത്യത്തെ സ്‌നേഹിക്കുന്നവര്‍ സംരക്ഷിക്കും.
വായന കുറഞ്ഞിട്ടില്ലെങ്കിലും അത് ഡിജിറ്റലിലും മറ്റും ആകുംവിധം രീതികള്‍ മാറിക്കൊണ്ടിരിക്കുമെന്ന് സേതു പറഞ്ഞു.. സാഹിത്യത്തെ ഗൗരവപൂര്‍മായി സമീപിക്കുന്നവര്‍ എന്നും ചെറിയൊരു ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വരുമെന്ന് ആരും കരുതേണ്ട. അങ്ങനെയുണ്ടായാല്‍ അതിന് പിന്നാലെ വിവാദവും തര്‍ക്കങ്ങളും വരും- അദ്ദേഹം പറഞ്ഞു.