കൂടത്തായിലെ ജോളി പാക്കിസ്ഥാന്‍  പത്രത്തിലും വലിയ വാര്‍ത്ത 

കറാച്ചി- ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സംസാര വിഷയം ആയിരിക്കുകയാണ് കൂടത്തായി കെലപാതകം. എന്നാല്‍ ഈ കൊലപാതകം കേരളവും ഇന്ത്യയും കടന്ന് പാകാിസ്ഥാനിലും ചര്‍ച്ചയായിരിക്കുകയാണ്. ജോളി നടത്തിയ കൊടും ക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ദ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉറുദു ഭാഷയിലാണ് കേരളത്തിലെ സീരിയല്‍ കില്ലറായ ജോളിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കൂട്ടത്തായി കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം തുടര്‍ന്ന് വരികയാണ്. ഈ കൊലപാതകത്തില്‍ മന്ത്രവാദിക്കും പങ്കുണ്ടെന്ന് സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റോയിയുടെ വസ്ത്രത്തിന്റെ കീശയില്‍ നിന്നും കിട്ടിയ മന്ത്രവാദിയുടെ കാര്‍ഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും നടക്കുന്നത്. മന്ത്രവാദി നല്‍കിയ പൊടി സിലിക്ക് നല്‍കിയതായി ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കട്ടപ്പന സ്വദേശിയാണ് മന്ത്രവാദി എന്നാണ് പുറത്ത് വരുന്നത്. എന്നാല്‍ വാര്‍ത്തയറിഞ്ഞത് മുതല്‍ ഇയാളെ കാണാനില്ല. കേസ് സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ അന്വേഷണ സംഘം വിപുലീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പിയും ആറ് സിഐമാരും ആണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest News