Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാമാങ്കം  ഹിന്ദി ടീസർ പുറത്ത്

ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ടീസർ പുറത്ത്. ഉണ്ണി മുകുന്ദൻ, അനു സിത്താര, കനിഹ തുടങ്ങി വൻ താരനിര അണിനിരക്കുന്ന മാമാങ്കം വീരപോരാളികളുടെ കഥ പറയുന്ന ചരിത്ര പ്രാധാന്യമുള്ള ചിത്രമാണ്. ഒരു വടക്കൻ വീരഗാഥയിലെയും, പഴശ്ശിരാജയിലെയും പോലെ മമ്മൂട്ടിയുടെ മറ്റൊരു പോരാളി കഥാപാത്രമാണ് മാമാങ്കത്തിൽ ആരാധകർ കാത്തിരിക്കുന്നതും. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ തിരക്കഥ ശങ്കർ രാമകൃഷ്ണൻ. 
യൂട്യൂബിലും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ ഹിന്ദി ടീസർ പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ മാമാങ്കം മലയാളം ടീസർ ഏറെ വൈറലായിരുന്നു. അതിന്റെ ഹിന്ദി പരിഭാഷയിലാണ് ഹിന്ദി ടീസറും. ഹിന്ദി ടീസറിൽ വേണ്ടത്ര ഇൻട്രോയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. 

 

Latest News