ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവ് ഒളിവില്‍

പാലക്കാട്-ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പാലക്കാട് സ്വാദേശിനിയായ റാബിന്നിസക്കു നേരെ ഭര്‍ത്താവ് ശഹാബുദ്ദീനാണ് ആസിഡ് ആക്രമണം നടത്തിയത്. കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പറയുന്നു.  

മുഖത്തും ദേഹത്തും പൊള്ളലേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിക്ക് 30 ശതമാനം പൊള്ളലേറ്റു. യുവതിയ്ക്കൊപ്പം കിടന്നുറങ്ങിയ മകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ശഹാബുദീനെതിരെ ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവ് ഭാര്യ ഉറങ്ങിയിരുന്ന മുറിയിലെത്തി ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

 

Latest News