കൊച്ചി - പെയ്ഡ് മെംബര്‍ഷിപ്പ് പ്രോഗ്രാമായ 'കെ.ബി.എഫ്.സി ട്രൈബ്സ് പാസ്പോര്‍ടു'മായി കേരള ബ്ലാസ്റ്റേഴ്സ്. ഇതിലൂടെ ഹോം മാച്ചുകള്‍ക്ക് സ്റ്റേഡിയത്തില്‍ മികച്ച സീറ്റുകള്‍ ബുക്ക് ചെയ്യാം. ആക്സസ് കോഡ് ഉപയോഗിച്ച് പേടിഎം, ഇന്‍സൈഡര്‍ അപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ക്ലബ്ബിന്റെ ചില പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനുള്ള അവസരം ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
ഇവര്‍ക്ക് മെമ്പര്‍ഷിപ് കിറ്റ് ലഭിക്കും. കൂടാതെ കെ.ബി.എഫ്.സി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കുള്ള പ്രവേശനം, മറ്റ് വ്യാപാര പങ്കാളികളില്‍ നിന്നു മികച്ച ഓഫറുകള്‍, ഇഷ്ട കളിക്കാരുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ക്ലബ്ബിന്റെ പ്രഖ്യാപനങ്ങള്‍, ന്യൂസ് ലെറ്ററുകള്‍, മറ്റ് മല്‍സര പദ്ധതികള്‍ എന്നിവയും ലഭ്യമാകും. 999 രൂപനിരക്കില്‍ http://www.keralablastersfc.in/ എന്ന വെബ്സൈറ്റ് ലിങ്കിലൂടെ അംഗത്വം നേടാം.






