ദുബായില്‍ ചിത്രപ്രദര്‍ശനം: മലയാളി കലാകാരന്മാരും പങ്കെടുക്കും

ദുബായ്- അല്‍ഖൂസിലെ ദ് കാര്‍ട്ടൂണ്‍ ആര്‍ട് ഗാലറിയില്‍ ഒക്‌ടോബര്‍ പത്തിന് ആരംഭിക്കുന്ന ചിത്ര പ്രദര്‍ശനത്തില്‍ മലയാളികളും പങ്കെടുക്കും. ഇന്റര്‍പ്രട്ടേഷന്‍സ് എഡിഷന്‍–1 എന്ന പ്രദര്‍ശനം 10 മുതല്‍ 15 വരെയാണ്.
അമൃത ഭാട്യ, ഹാഫിസ സായദ്, നിയോഷ അലി, വര്‍ഷ സജു, മൗന ഫെര്‍സിസഗീര്‍, റീഹ ഇജാസ്, ഡോ.നഫിസ സായദ് മോട്ടിവാല, സൗഫിയ ഇന്നസാരി, സുനിത വസന്ത്, ഇംറാന്‍ മന്‍സൂര്‍, ഗുരുമഹേഷ് ശ്രീനിവാസ്, റുക്‌സീന മുസ്തഫ, റവ്‌നീത് സോധി തുടങ്ങിയവരാണ് തങ്ങളുടെ  സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുക.
10 ന്  വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍  പ്രോഗ്രാംസ് ആന്‍ഡ് പാര്‍ടണര്‍ഷിപ് ഡയറക്ടര്‍ യാസര്‍ അല്‍ ഗര്‍ഗാവി, നടി ദിവ്യാ പിള്ള എന്നിവര്‍ പങ്കെടുക്കും. എല്ലാ ദിവസവും ഉച്ചക്ക് 12 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം.

 

Latest News