കൽപറ്റ- ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് കെൽട്രോൺ വളവിലെ പാലാട്ട് പരേതനായ ഹബീബുല്ലയുടെ മകൾ ഖദീജയെയാണ് (35) ഭർത്താവ് കമ്പളക്കാട് പൂവനാരിക്കുന്ന് ഭർത്താവ് അട്ടശേരി മുസ്തഫയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരുവർഷം മുമ്പായിരുന്നു മുസ്തഫയുമായുള്ള വിവാഹം. ഭർതൃപീഡനമാണ് ഖദീജയുടെ ആത്മഹത്യക്കു പിന്നിലെന്ന് സഹോദരങ്ങൾ ആരോപിച്ചു. ആയിഷയാണ് മാതാവ്. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ അസീസ്, മുഹമ്മദലി, അനീസ്, ഫാത്തിമ.