സ്വാമി ശിവാനന്ദ, വയസ്സ് 124; അബുദാബി ഇമിഗ്രേഷന്‍ ഞെട്ടി

ദുബായ്- കൊല്‍ക്കത്തയില്‍നിന്നുള്ള വിമാനത്തില്‍ അബുദാബിയിലെത്തിയ സ്വാമി ശിവാനന്ദയുടെ പാസ്‌പോര്‍ട്ടിലെ ജനനത്തീയതി കണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഞെട്ടി. 1896 ഓഗസ്റ്റ് എട്ട്. അതായത് ഇപ്പോള്‍ 124 വയസ്സ്.
സാമൂഹിക മാധ്യമങ്ങളില്‍ ഈ പാസ്‌പോര്‍ട്ട് ചിത്രം പ്രചരിച്ചതോടെ നഗരവാസികളിലും അവിശ്വസനീയത. സത്യമെങ്കില്‍ ഇത് ലോകറെക്കോഡ്.
അദ്ദേഹത്തിന്റെ ശാരീരിക സവിശേഷതകള്‍ വിലയിരുത്തിയാല്‍ 85 നും 90 നുമിടക്കായിരിക്കും പ്രായമെന്ന് ഖാലിദ് ബിന്‍ അബ്ദുല്ല എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

http://www.malayalamnewsdaily.com/sites/default/files/2019/10/07/2.jpg
പാസ്‌പോര്‍ട്ട് നല്‍കിയവര്‍ക്ക് പറ്റിയ തെറ്റാകാം എന്നാണ് പലരും കരുതുന്നത്. ശിവാനന്ദയും ഇക്കാര്യം ശ്രദ്ധിച്ചുകാണില്ല. ഉത്തര്‍പ്രദേശിലെ വാരാണസിയാണ് ഇദ്ദേഹത്തിന്റെ സ്വദേശം.
ഇത്തിഹാദ് വിമാനത്തിലാണ് ഇദ്ദേഹം എത്തിയത്. പല പ്രായത്തിലുള്ളവരും തങ്ങളുടെ വിമാനത്തില്‍ സഞ്ചരിക്കുന്നുണ്ടെന്നും പ്രായം ഒരു മാനദണ്ഡമല്ല എന്നുമാണ് അവരുടെ കമന്റ്. ഇക്കാര്യത്തില്‍ അബുദാബി ഇമിഗ്രേഷന്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.
നിലവില്‍ ലോകത്തെ ഏറ്റവും പ്രായമുള്ള മുത്തച്ഛന്‍ ജപ്പാനിലെ കാനെ തനാകയാണ്. അദ്ദേഹത്തിന്റെ പ്രായം 116 മാത്രം. 1903 ജനുവരി രണ്ടാണ് ജനനത്തീയതി.

 

 

Latest News