Sorry, you need to enable JavaScript to visit this website.

മൂന്നാമത് ഇൻഡസ്ഫുഡ് ഫെസ്റ്റിലേക്ക്  സൗദി വ്യവസായികൾക്ക് ക്ഷണം

ടി.പി.സി.ഐ ഡയറക്ടർ അശോക് സേത്തി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. 

കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് ട്രേഡ് പ്രമോഷൻ കൗൺസിൽ (ടി.പി.സി.ഐ) ന്യൂദൽഹി ഗ്രേറ്റർ നോയിഡയിൽ അടുത്ത വർഷം ജനുവരി 8,9 തീയതികളിൽ മൂന്നാമത് ഇൻഡസ്ഫുഡ് ഗ്ലോബൽ ഫുഡ് ആന്റ് ബിവറേജസ് പ്രദർശനം സംഘടിപ്പിക്കും. ഇതിന്റെ പ്രചാരണാർഥം ടി.പി.സി.ഐ ഡയറക്ടർ അശോക് സേത്തി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിനെ കണ്ട് ചർച്ച നടത്തി.  ഇന്ത്യൻ ഉൽപന്നങ്ങൾ സൗദി  അറേബ്യയിൽ പരിചയപ്പെടുത്തുന്നതിനാവശ്യമായ നടപടികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.  മൂന്നാമത് ഇൻഡസ് ഫുഡ് ഫെസ്റ്റിൽ സൗദി അറേബ്യയിൽനിന്ന് പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കോൺസൽ ജനറൽ സേത്തിക്ക് ഉറപ്പു നൽകി. 
സേത്തി  ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് അധികൃതരുമായും സൗദിയിലെ വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി.  ഇൻഡസ് ഫുഡിനെക്കുറിച്ചും നവംബറിൽ ജിദ്ദയിൽ നടക്കുന്ന ബിഎസ്എമ്മിനെക്കുറിച്ചും വിശദീകരിച്ചു. സൗദിയിൽനിന്ന് ഭക്ഷ്യോൽപന്ന കയറ്റുമതി നടത്തുന്ന വൻകിട സ്ഥാപനങ്ങളിലും സേത്തി സന്ദർശനം നടത്തിയിരുന്നു. 
വാണിജ്യ വിഭാഗം കോൺസൽ മോയിൻ അക്തർ, അംജദ് ഷെരീഫ്, സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക് ജനറൽ സെക്രട്ടറി ഗസൻഫർ അലി സാക്കി എന്നിവരും കൂടെയുണ്ടായിരുന്നു. 

Latest News