Sorry, you need to enable JavaScript to visit this website.

ഒമാനില്‍ സര്‍ക്കാര്‍ ഫീസുകള്‍ ഇ- പേയ്‌മെന്റ് വഴി മാത്രം

മസ്‌കത്ത്- ഗവണ്‍മെന്റിലേക്ക് അടക്കാനുള്ള പണം ഇനി ഇ-പേയ്‌മെന്റ് വഴി മാത്രമെന്ന് ഒമാന്‍. ഇതുസംബന്ധമായ സര്‍ക്കുലര്‍ എല്ലാ വകുപ്പുകള്‍ക്കും ധനമന്ത്രാലയം അയച്ചു.
2020 ജനുവരി ഒന്നുമുതലാണ് ഇത് നടപ്പാകുക. ഇലക്‌ട്രോണിക് പേയ്‌മെന്റിലൂടെ മാത്രമേ സര്‍ക്കാര്‍ ഫീസുകള്‍ അതിന് ശേഷം അടക്കാനാവൂ.
ഇ-പേയ്‌മെന്റുകള്‍ക്കുള്ള ഒരു ശതമാനം ബാങ്ക് കമ്മീഷന്‍ സര്‍ക്കാര്‍ വഹിക്കും. ഈ ബാധ്യത ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കില്ലെന്നും സര്‍ക്കുലര്‍ വിശദീകരിച്ചു.

 

Latest News