Sorry, you need to enable JavaScript to visit this website.

ഒമാനില്‍ മഴ, ആലിപ്പഴ വര്‍ഷം

മസ്‌കത്ത്- ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. ശക്തമായ കാറ്റിന് പിന്നാലെയാണ് ആലിപ്പഴവര്‍ഷത്തോടെ മഴയെത്തിയത്. അല്‍ ഹജര്‍ പര്‍വത മേഖലകളിലടക്കം രണ്ട് ദിവസം കൂടി മഴ തുടരാനാണു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യു.എ.ഇയിലും മഴയുണ്ട്. എമിറേറ്റിലെ പല ഭാഗങ്ങളിലും ചെറിയ രീതിയില്‍ മഴ പെയ്തു. താപനിലയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.
ഒമാനിലെ ഷിനാസ്, റൊസ്താഖ് എന്നിവിടങ്ങളിലെ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. വെള്ളം കെട്ടിനില്‍ക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുമുണ്ട്. ഹിക ചുഴലിക്കാറ്റിനു ശേഷം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മിക്ക ദിവസങ്ങളിലും ഉച്ചകഴിഞ്ഞു മഴയുണ്ട്. ഇവിടെ താഴ്‌വരകള്‍ കരകവിഞ്ഞൊഴുകുകയാണ്. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

 

Latest News