ദുബായ്- മഴയുടെ കുളിരില്‍ യു.എ.ഇ. ചൂടുകാലം മാറുകയാണെന്ന സൂചന നല്‍കി യു.എ.ഇയില്‍ പലയിടത്തും ശക്തമായ മഴ പെയ്തു. ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കദ്ര, ഖുദൈറ, വാദി സിജി എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ ശക്തമായ മഴ പെയ്തത്. അല്‍ ഖൈല്‍, മസാഫി, മനാമ എന്നിവിടങ്ങളിലും മഴ പെയ്തതായി അധികൃതര്‍ പറഞ്ഞു. ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഉച്ചക്ക് ശേഷം മഴ പെയ്തു. മഴ ചൊവ്വാഴ്ച വരെ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.






