Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുപ്രീം കോടതി എപ്പോഴും ശരിയാവണമെന്നിവല്ല- ജസ്റ്റിസ് കെമാല്‍ പാഷ

കുവൈത്ത് സിറ്റി- എല്ലാ കാര്യങ്ങളിലും  സുപ്രീം കോടതി ശരിയാണെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സുപ്രീം കോടതി വിധി ചലഞ്ച് ചെയ്യാന്‍ പാടില്ല എന്നത് ശരിയാണ്. അത് നീതിന്യായ വ്യവസ്ഥ അങ്ങനെയായത് കൊണ്ടാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യത കുറയുന്ന ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുവെന്നും കൊല്ലം ജില്ലാ പ്രവാസി സമാജം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയ കെമാല്‍ പാഷ പറഞ്ഞു.
മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങാനിരിക്കുന്നേയുള്ളൂ. മരടിലെ കെട്ടിടം പൊളിക്കാനുണ്ടായ കാരണം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഒട്ടേറെ കെട്ടിടങ്ങള്‍ക്കെതിരെ ഹരജികള്‍ വന്നേക്കാം. അതിന്റെയൊക്കെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. കുറഞ്ഞ തുകയാണ് ആധാരത്തില്‍ കാണിച്ചത് എന്ന കാരണത്താല്‍ ഫഌറ്റ് ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കാന്‍ കഴിയില്ല. വിപണിമൂല്യം എന്താണോ അത് കണക്കാക്കിത്തന്നെയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സമ്പൂര്‍ണ നീതിയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മേഘാലയിലേക്ക് സ്ഥലം മാറ്റിയതിന് രാജിവച്ചു. രാജിവച്ചതിന്റെ പേരില്‍ അവര്‍ക്കെതിരെ അഴിമതിക്കേസ് എടുത്തിരിക്കുന്നു. മദ്രാസില്‍ അഴിമതി നടത്തിയെന്നാണെങ്കില്‍ അവരെ എന്തിന് മേഘാലയിലേക്ക് സ്ഥലം മാറ്റി. അഴിമതി ചെയ്തവരെ സ്ഥലം മാറ്റേണ്ട ഇടമാണോ മേഘാലയ എന്ന് കെമാല്‍ പാഷ ചോദിച്ചു.
പണംകൊടുക്കാന്‍ തയാറുണ്ടെങ്കില്‍ എന്തും നടക്കുന്ന അവസ്ഥയാണ് കേരളത്തില്‍. നട്ടെല്ലുള്ളവരെ നിവര്‍ന്ന് നടക്കാന്‍ അനുവദിക്കില്ല. രാഷ്ട്രീയക്കാരുടെ ഇടപെടല്‍ അമിതമായ തോതിലുണ്ട്. ഒരുവ്യവസായവും കേരളത്തില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികളായ സലിം രാജ്, അലക്‌സ് മാത്യു, ലാജി ജേക്കബ്, ജോയി ജോണ്‍ തുരുത്തിക്കര, തമ്പി ലൂക്കോസ്, അലക്‌സ് കുട്ടി പനവേലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Latest News