കസ്റ്റഡിയിലെടുത്ത ദമ്പതികള്‍  പോലീസ് വാഹനത്തില്‍ ബന്ധപ്പെട്ടു

ന്യൂയോര്‍ക്ക്- സ്ഥലവും സമയവും നോക്കാതെ ലൈ0ഗീക ബന്ധത്തിലേര്‍പ്പെട്ട ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. ഫ്‌ളോറിഡയിലെ ഫെര്‍നാന്‍ഡിന ബീച്ചില്‍ രാത്രി പതിനൊന്നരയോടെയാണ് സംഭവം.ഗതാഗത നിയമ ലംഘനത്തിന് കസ്റ്റഡിയിലെടുത്ത ദമ്പതികള്‍ പൊലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ ലൈംഗിക  ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഫ്‌ളോറിഡ സ്വദേശികളായ മേഗന്‍ മോണ്ടറാനോ, ആരോണ്‍ തോമസ് എന്നിവരാണ് പരിസരം മറന്ന് 'പ്രണയി'ച്ചതിനെ തുടര്‍ന്ന് കുരുക്കില്‍പ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വണ്ടിയില്‍ ഇടിച്ചതിനാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തില്‍ പരിക്ക് പറ്റിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. ശേഷം വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് തിരിഞ്ഞതോടെ ദമ്പതികള്‍ കാറിന്റെ പിന്‍സീറ്റില്‍ വച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മാന്യമായി പെരുമാറണമെന്ന പൊലീസുകാരുടെ നിര്‍ദേശം പാലിക്കാതെ ദമ്പതികള്‍ അവരെ അസഭ്യം പറയുകയും ചെയ്തു.പിന്നീട് ആരോണ്‍ നഗ്‌നനായി കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുകയും ഇയാളെ പൊലീസുകാര്‍ പിടികൂടുകയുമായിരുന്നു.ഇരുവരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതോടെ, ഗതാഗത നിയമ ലംഘനത്തിന് പുറമേ പൊതു സ്ഥലത്ത്  ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനും, ആക്രമണത്തിനും, അശ്ലീലപരമായ പെരുമാറ്റത്തിനു0 ഇവര്‍ക്കെതിരെ കേസെടുത്തു. 

Latest News