ഷാര്‍ജയില്‍ റോഡപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ബാലനെ ആശുപത്രിയിലെത്തിച്ചത് കോപ്റ്ററില്‍

ഷാര്‍ജ- എമിറേറ്റ്‌സ് റോഡില്‍ വ്യാഴാഴ്ച ഉണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 10 വയസ്സുകാരന്‍ ഇന്ത്യന്‍ ബാലനെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍. അപകടത്തില്‍ മറ്റു ആറു പേര്‍ക്കും പരിക്കുണ്ട്. നിയമം ലംഘിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിക്കു കാരണമായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ബാലനെ എയര്‍ലിഫ്റ്റ് ചെയ്ത് അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. ബാലന്റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റുള്ളവരെ ആംബുലന്‍സിലും ആശുപത്രിയിലെത്തിച്ചു.
 

Latest News