ഇത്ര സുന്ദരിയോ യു.എ.ഇ, ഹസ്സയുടെ ആകാശ ചിത്രം വൈറല്‍

ദുബായ്- ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി പുറത്തുവിട്ട യു.എ.ഇയുടെ രാത്രി ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇത്ര സുന്ദരിയോ യു.എ.ഇ എന്ന അഭിപ്രായമാണ് മിക്കവരും പങ്കുവെച്ചിരിക്കുന്നത്. എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഹസ്സ ഇന്ന് തിരിച്ചെത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് ഹസ്സ യു.എ.ഇയുടെ നിശാഭംഗി ക്യാമറയിലാക്കിയത്. വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന യു.എ.ഇയുടെ ആകാശ ചിത്രം ഭൂമിയിലേക്കുള്ള യാത്രക്ക് മുമ്പായി ഹസ്സ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മക്കയുടെ ആകാശക്കാഴ്ചയും അദ്ദേഹം പുറത്തുവിട്ടിരുന്നു.
വെളിച്ചത്തില്‍ തിളങ്ങുന്ന യു.എ.ഇ, അതിരിട്ട് ഇരുട്ടില്‍ മുങ്ങിയ മരുഭൂ പ്രദേശങ്ങള്‍ ഇങ്ങനെയാണ് ഹസ്സയുടെ ചിത്രത്തില്‍ കാണുന്നത്. അദ്ദേഹം താമസിക്കുന്ന രാജ്യാന്തര സ്‌പേസ് സ്റ്റേഷന്‍ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ, യു.എ.ഇക്ക് മുകളിലായി വരുമ്പോഴാണ് അദ്ദേഹം ചിത്രം പകര്‍ത്തിയത്. എട്ട് ദിവസത്തിനിടെ 128 തവണ ഹസ്സ ഭൂമിയെ വലം വെച്ചുവെന്നാണ് കണക്ക്.

 

Latest News