ഗാര്‍ഹിക തൊഴിലാളികളെ നാടുകടത്തിയാല്‍ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം

കുവൈത്ത് സിറ്റി- നിയമലംഘനങ്ങളുടെ പേരില്‍ ഗാര്‍ഹിക തൊഴിലാളികളെ പിടികൂടി നാടുകടത്തിയാല്‍ ചെലവ് സ്‌പോണ്‍സറില്‍നിന്ന് ഈടാക്കാനുള്ള നടപടി കര്‍ശനമാക്കി കുവൈത്ത്. തൊഴില്‍/താമസാനുമതി നിയമലംഘനം, കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെടല്‍, ഒളിച്ചോട്ടത്തിന് പരാതി തുടങ്ങിയ സാഹചര്യങ്ങളില്‍ നാടുകടത്തുന്ന വിദേശികളുടെ വിമാനയാത്രാ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

നാടുകടത്തല്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഫണ്ടില്‍നിന്ന് തുക ചെലവാക്കി ടിക്കറ്റ് നല്‍കുന്ന സാഹചര്യമുണ്ട്. എന്നാല്‍ അത്തരം കേസുകളില്‍ സ്‌പോണ്‍സറില്‍ നിന്നു പിന്നീട് തുക ഈടാക്കും.  ഗാര്‍ഹിക തൊഴിലാളികളെ കയറ്റി അയച്ചതിനുള്ള തുക കുടിശ്ശികയായാല്‍ സ്‌പോണ്‍സറും സര്‍ക്കാരുമായുള്ള എല്ലാ ഇടപാടുകളും മരിവിപ്പിക്കാനാണ് പദ്ധതി.

 

 

Latest News