തലച്ചോറ് വൃത്തിയാക്കുന്ന സ്ത്രീ; ശശി തരൂരിനെതിരെ ട്രോള്‍ പട

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോഡി ഭക്തരുടെ പൊങ്കാല. സ്വഛ് ഭാരത് അഭിയാന്റെ അഞ്ചാം വര്‍ഷിക ദിനത്തിലാണ് മോഡിയെ ലക്ഷ്യം വെച്ചുള്ള തരൂരിന്റെ ചിത്രം.
തലയില്‍ കയറി ഒരു സ്ത്രീ തലച്ചോര്‍ വൃത്തിയാക്കുന്ന ചിത്രമാണ് ചിലയാളുകള്‍ക്ക് ഇത് അത്യാവശ്യമാണെന്ന തലക്കെട്ടോടെ മോഡി ട്വീറ്റ് ചെയ്തത്.
പലവിധ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് മോഡി ഭക്തരുടെ ട്രോള്‍ ആര്‍മി ശശി തരൂരിനെ നേരിട്ടത്. ഭാര്യ സുനന്ദ പുഷ്‌കറുടെ മരണശേഷം തെളിവുകള്‍ നീക്കം ചെയ്ത രീതിയാണിതെന്നാണ് ഒരു കമന്റ്.  ഈ സന്ദേശം രാഹുല്‍ ഗാന്ധിക്ക് വേണ്ടിയാണോ എന്ന് മറ്റൊരു ചോദ്യം.

 

Latest News