കാറില്‍ സണ്‍ ഫിലിം ഒട്ടിച്ച  എം.എല്‍.എയ്ക്ക് പിഴ 

പട്‌ന-ബിഹാറിലെ എംഎല്‍എയെ കൊണ്ട് ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടപ്പിച്ച് പൊലീസ്. ഔദ്യോഗിക വാഹനത്തില്‍ സണ്‍ ഫിലിം ഒട്ടിച്ചതിനാണ് എംഎല്‍എയെക്കൊണ്ട് പിഴയടപ്പിച്ചത്. ബിഹാറിലെ ഭരണകക്ഷി എംഎല്‍എയായ പ്രദീപ് സിങ്ങാണ് പാറ്റ്‌നാ പൊലീസിന്റെ വാഹന പരിശോധനയില്‍ കുടുങ്ങിയത്.
വാഹനപരിശോധനയ്ക്കിടെ എംഎല്‍എയുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഫോര്‍ച്യൂണര്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഗ്ലാസുകളില്‍ കൂളിങ്ങ് ഫിലിം കണ്ടെത്തിയത്. തുടര്‍ന്ന് ഇത് എംഎല്‍എയുടെ ഔദ്യോഗിക വാഹനമാണെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നയാള്‍ പൊലീസിനോട് പറഞ്ഞു. പക്ഷേ ഉദ്യോഗസ്ഥര്‍ അത് മുഖവിലയ്‌ക്കെടുക്കാതെ പിഴയെഴുതി നല്‍കി. 500 രൂപയാണ് പിഴയിട്ടത്. സംഭവത്തിന്റ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Latest News