Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്കുള്ള വിസ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍

അബുദാബി- വിദേശികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരു മാസ കാലാവധിയിലുള്ള ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വീസാ ഫീസിലും കാലാവധിയിലും ഇളവു വരുത്തിയിട്ടുണ്ട്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
നിലവില്‍ ഒന്നിലേറെ തവണ വന്നുപോകാവുന്ന ഒരു വര്‍ഷ കാലാവധിയുള്ള ഇ-വിസയാണ് ഉണ്ടായിരുന്നത്. ഇതിന്റെ കാലാവധി അഞ്ച് വര്‍ഷമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 80 ഡോളറാണ് വിസ നിരക്ക്.
നേരത്തേ രണ്ട് മാസ കാലാവധിയുണ്ടായിരുന്ന ഇ-വിസ ആറ് മാസം മുന്‍പാണ് ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചത്. ഈ വിസയെടുക്കുന്നവര്‍ക്ക് ഒന്നിലേറെ ഇന്ത്യയില്‍ വന്നുപോകാന്‍ സാധിക്കും. എന്നാല്‍ ഒരു തവണ ഇന്ത്യയില്‍ തങ്ങാവുന്ന പരമാവധി കാലാവധി 90 ദിവസമായിരിക്കും. ഒരു വര്‍ഷ കാലാവധിയുള്ള ഇ-ടൂറിസ്റ്റ് വിസാ നിരക്ക് 80 ഡോളറില്‍നിന്ന് 40 ഡോളറാക്കി കുറച്ചു.  

 

Latest News