കടലില്‍ കാണാതായ തൊഴിലാളികള്‍ക്കായി ഒമാനില്‍ തിരച്ചില്‍

(representative image)

മസ്‌കത്ത്- മത്സ്യബന്ധനത്തിനിടെ ഹിക്ക ചുഴലിക്കാറ്റില്‍പെട്ട് ബോട്ട് മറിഞ്ഞ് കാണാതായ 10 മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തിരച്ചില്‍ തുടരുന്നു. 15 വിദേശി തൊഴിലാളികളുണ്ടായിരുന്ന ബോട്ടില്‍ നാലു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെക്കുറിച്ച് വിവരമില്ലെന്നാണ് റോയല്‍ ഒമാന്‍ പോലീസ് അറിയിക്കുന്നത്.
അപകടത്തില്‍ അഞ്ചു ഇന്ത്യക്കാര്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.

 

Latest News