സൗദിയിലെ എയർപോർട്ട് ടാക്‌സികൾക്ക് ഇനി പച്ചനിറം

ജിദ്ദ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ പുതിയ നിറത്തിലുള്ള ടാക്‌സി.

ജിദ്ദ- സൗദിയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന എയർപോർട്ട് ടാക്‌സി കാറുകൾക്ക് ഇനി മുതൽ പുതിയ നിറം. ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനോട് അനുബന്ധിച്ചാണ് ടാക്‌സികളുടെ നിറം മാറ്റുന്നത്. പച്ച നിറത്തിലുള്ള ടാക്‌സികളാണ് ഇനി എയർപോർട്ടുകളിൽ യാത്രക്കാരെ സ്വീകരിക്കുക. ആദ്യ ഘട്ടമായി ജിദ്ദ വിമാനത്താവളത്തിൽ പുതിയ നിറത്തിലുള്ള ടാക്‌സികൾ സർവീസ് ആരംഭിച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു കീഴിലെ കൊമേഴ്‌സ്യൽ ഓപ്പറേഷൻ വിഭാഗമാണ് എയർപോർട്ട് ടാക്‌സിക്ക് പുതിയ രൂപം നൽകിയിരിക്കുന്നത്. വൈകാതെ രാജ്യത്തെ മറ്റു എയർപോർട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 

Latest News