ബുറൈദയിൽ മലിനജല ടാങ്കിൽ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ബുറൈദ- മലിജനജല ടാങ്കിന്റെ മാൻഹോളിൽ ഇറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ചു. കിംഗ് അബ്ദുല്ല റോഡിൽ പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് കോംപ്ലക്‌സിലാണ് അപകടം. 
ജോലിയുടെ ഭാഗമായി മലിനജല ടാങ്കിന്റെ മാൻഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. സിവിൽ ഡിഫൻസ് അധികൃതർ എത്തി ഇവരെ പുറത്തെടുത്ത് റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കി. അപകടത്തിൽ ഒരാൾ മരണപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽഖസീം സിവിൽ ഡിഫൻസ് വക്താവ് കേണൽ ഇബ്രാഹിം അബൽഖൈൽ പറഞ്ഞു. 

Latest News