ഇന്ത്യന്‍ സവാളക്ക് വിലയേറി, കയറ്റുമതി നിരോധം ഉടന്‍ മാറുമെന്ന് പ്രതീക്ഷ

ദുബായ്- സവാളയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ യു.എ.ഇ മാര്‍ക്കറ്റില്‍ വില ഉയര്‍ന്നു. ഇന്ത്യയില്‍നിന്ന് സവാള വരാതായതോടെ പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി കൂട്ടി. ഇന്ത്യയില്‍ സവാളവില കുതിച്ചുയര്‍ന്നതാണ് നിരോധത്തിന് കാരണം.
ചില്ലറ വില്‍പന ശാലകളില്‍ ഇന്ത്യന്‍ സവാളക്കു 4.50 ദിര്‍ഹം വരെ വില ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്‍, ഈജിപ്ത് സവാളക്ക് വില കുറവാണ്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്കിസ്ഥാന്‍ സവാളക്ക് 2 ദിര്‍ഹവും ഈജിപ്ഷ്യന്‍ സവാളക്ക് 1.70 ദിര്‍ഹവുമാണ് ഏകദേശ വില.
കയറ്റുമതി നിരോധം ഉടന്‍ അവസാനിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. രണ്ടാഴ്ചക്കുള്ളില്‍ കയറ്റുമതി പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ സവാള വിളവെടുപ്പ് മൂര്‍ധന്യത്തിലെത്തുന്നതോടെ കയറ്റുമതി വേണ്ടിവരും.

 

Latest News