ദുബായ്- ശൈഖ് സായിദ് ഇന്ന് രാവിലെ തിരക്കേറിയ സമയത്തുണ്ടായ റോഡപകടത്തിൽ എട്ടു പേർ മരിച്ചു. മതിയായ അകലം പാലിക്കാതെയും സുരക്ഷ നടപടികൾ സ്വീകരിക്കാതെയും നടത്തിയ ഡ്രൈവിംഗാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് ദുബായ് പോലീസ് അധികൃതർ വ്യക്തമാക്കി. മിർഡിഫ് സിറ്റി സെന്ററിന് സമീപം മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മിനി ബസിൽ പതിനാല് യാത്രക്കാരുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഖലീഫ ബിൻ ദ്രായ് പറഞ്ഞു.






