അബുദാബി ടോളിന് വാഹന രജിസ്‌ട്രേഷന്‍ മന്ദഗതിയില്‍

അബുദാബി- നഗരത്തില്‍ റോഡ് ഗതാഗത മേഖകയില്‍ ടോള്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ വാഹന രജിസ്‌ട്രേഷന് ഇനിയും ആയിരങ്ങള്‍. ഇതേത്തുടര്‍ന്ന് ഗതാഗത അതോറിറ്റി വീണ്ടും അറിയിപ്പ് നല്‍കി.
നേരത്തേ രണ്ട് തവണ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം കുറവായതിനാലാണ് അധികൃതര്‍ വീണ്ടും ഓര്‍മപ്പെടുത്തുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത വാഹന ഉടമകളില്‍നിന്ന് ഒക്ടോബര്‍ 15  മുതല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 15 മുതല്‍ അബുദാബി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹന ഉടമകളില്‍നിന്ന് റോഡ് ചുങ്കം ഈടാക്കിത്തുടങ്ങും.
അല്‍മഖ്ത, മുസഫ, ശൈഖ് സായിദ്, ശൈഖ് ഖലീഫ പാലങ്ങളില്‍ സ്ഥാപിച്ച ടോള്‍ ഗേറ്റ് വഴിയാണ് പണം ഈടാക്കുക.

 

Latest News