Sorry, you need to enable JavaScript to visit this website.

കാണാതായ മലയാളിയുടെ മൃതദേഹം മോര്‍ച്ചറിയില്‍

ഷാര്‍ജ- മൂന്നു ദിവസം മുമ്പ് കാണാതായ മലയാളി യുവാവ് വാഹനമിടിച്ചു മരിച്ച നിലയില്‍ ആശുപത്രി മോര്‍ച്ചറിയില്‍. വാടാനപ്പള്ളി അറക്കവീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിെന്റ മകന്‍ ഷിറാസിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചുപോകുമ്പോള്‍ ഷാര്‍ജ നാഷനല്‍ പെയിന്റിനു സമീപം ഒരു സംഘം അശ്രദ്ധമായി ഓടിച്ചു വന്ന വാഹനമിടിച്ചായിരുന്നു ഷിറാസ് മരിച്ചതെന്നു പോലീസ് പറഞ്ഞു.
ടെലിഫോണി കംപ്യൂട്ടര്‍ നെറ്റ് കമ്പനിയില്‍ കേബിള്‍ ഇന്‍സ്റ്റാള്‍ അസിസ്റ്റന്റ് ജോലി ചെയ്തു വരികയായിരുന്ന ഷിറാസിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടമുണ്ടാക്കിയത് എന്നാണു വിവരം.
കുവൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നാട്ടിലെത്തിക്കും.  മാതാവ്: ലൈല. ഭാര്യ: ഷാദിയ. ആറു വയസുള്ള കുഞ്ഞുണ്ട്.

 

Latest News